നെല്ലിക്കുന്ന്:(www.evisionnews.co)നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ഭര്‍തൃമതി കിണറ്റില്‍ മരിച്ച നിലയില്‍.നെല്ലിക്കുന്ന് കസബ കടപ്പുറത്തെ പരേതനായ രാമന്‍-വത്സല ദമ്പതികളുടെ മകള്‍ മംഗള(43)യെയാണ് ഇന്ന് രാവിലെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ മംഗളയെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് കിണറ്റില്‍ വീണ് കിടക്കുന്നത് കണ്ടത്.മംഗള ഒരാഴ്ച മുമ്പ് കടലില്‍ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു.അന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവ്: ബാലചന്ദ്രന്‍ കോട്ടിക്കുളം. സഹോദരന്‍: ഗണേഷ്.
Post a Comment
0 Comments