കാസർകോട് :(www.evisionnews.co)ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും അവരുടെ മക്കളുടെയും കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരങ്ങള്‍ ഈ മാസം 10 ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം സംസ്ഥാന ലോട്ടറി ഏജന്റുമാരുടെയും വിതരണക്കാരുടെയും ക്ഷേമനിധി ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഈ മാസം ഏഴിനകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446772505.
Post a Comment
0 Comments