തിരുവന്തപുരം:(www.evisionnews.co) മെഡിക്കൽ പ്രവേശനത്തിൽ ബാങ്ക് ഗ്യാരണ്ടിയിലുള്ള ആശങ്ക ഒഴിയുന്നു. സർക്കാറിെൻറ ഉറപ്പിൽ ബാങ്കുകൾ ആറ് ലക്ഷം രൂപയുടെ ഗ്യാരണ്ടി വിദ്യാർഥികൾക്ക് നൽകാമെന്ന് അറിയിച്ചുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചക്കൊടുവിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും.നിയുക്ത ചീഫ് സെക്രട്ടറി കെ.എം എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച അനിശ്ചിതത്വം നീക്കാൻ സർക്കാർ ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.ഫീസ് സംബന്ധിച്ച് ധാരണ എപ്പോൾ ആകുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബാങ്കുകൾ ബുധനാഴ്ചയിലെ ചർച്ചയിൽ ആവശ്യമുന്നയിച്ചു. ഇതുസംബന്ധിച്ചും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. നേരത്തെ ബാങ്ക് ഗ്യാരണ്ടി നൽകാൻ കഴിയാത്തതിനാൽ വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനം നഷ്ടമായത് വാർത്തയായിരുന്നു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ബാങ്ക് ഗ്യാരണ്ടിയിലുള്ള ആശങ്ക ഒഴിയുന്നു,
21:49:00
0