Type Here to Get Search Results !

Bottom Ad

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഭാസ്‌ക്കര സ്മാരക എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു.

കാസർകോട്:ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക് സെക്രട്ടറിയും ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമായിരുന്ന :ഭാസ്‌ക്കര കുമ്പളയുടെ സ്മരണാര്‍ത്ഥം ഡിവൈഎഫ്‌ഐ കാസർകോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഭാസ്‌ക്കര സ്മാരക എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ എസ് എസ് എൽ സി ക്ക് 100 ശതമാനം വിജയം നേടിയ സ്‌കൂളുകളാ ണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപെടുന്ന സ്‌ക്കൂളിന് സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും മൊമെന്റോയുമാണ് എന്റൊവ്‌മെന്റായി നല്‍കുന്നത്.അപേക്ഷകള്‍ സ്‌കൂള്‍ ഹെഡ് മാസ്റ്ററുടെ പേരിലോ പിടിഎ കമ്മിറ്റിയുടെ പേരിലോ, സെക്രട്ടറി, ഡി വൈ എഫ് ഐ കാസർകോട് ജില്ലാകമ്മിറ്റി,ബാലകൃഷ്ണന്‍ മന്ദിരം,വിദ്യാനഗര്‍ എന്ന വിലാസത്തില്‍ ആഗസ്റ്റ് 31നകം ലഭിക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad