Type Here to Get Search Results !

Bottom Ad

നടിയെ ആക്രമിച്ച കേസ്; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് ഡിജിപി.

കൊച്ചി:(www.evisionnes.co) യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഗൂഢാലോചന കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചതോടെയായിരുന്നു തീരുമാനം.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ദിലീപും പൾസർ സുനിയുമായി ചേർന്ന് പലസ്ഥലങ്ങളിൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. നിലവിൽ കേസിൽ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തിൽ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് സൂചന. എന്നാൽ കേസിലെ നിർണായ തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. തെളിവു നശിപ്പിച്ചവർ ഉൾപ്പെടെ നിലവിൽ കേസിൽ 13 പ്രതികളാണുള്ളത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad