Type Here to Get Search Results !

Bottom Ad

മാവുങ്കാൽ സംഘർഷം:ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.ശ്രീകാന്ത്

കാസര്‍കോട്:(www.evisionnews.co) മാവുങ്കാലില്‍ കഴിഞ്ഞ ദിവസമുണ്ടായ പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടേത് അടക്കമുള്ള വാഹനങ്ങളും, ഹോട്ടലുകളും ഉള്‍പ്പെടെ തല്ലിത്തകര്‍ത്തു കൊണ്ട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് അഴിഞ്ഞാടുകയാണ് ചെയ്തത്. സിപിഎം ക്രിമിനല്‍ സംഘത്തിലെ ഗുണ്ടാകള്‍ക്ക് സമാനമായിരുന്നു പോലീസിന്റെ പെരുമാറ്റം. സിപിഎം-പോലീസ് അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമുണ്ടായിട്ടും നടപടിയെടുക്കുന്നില്ല. അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകരാരെന്ന് വ്യക്തമായിട്ടും പോലീസ് ഒരു കേസ് പോലും അവരുടെ പേരില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പോലീസ് ഏകപക്ഷീയമായി പെരുമാറുകയും വ്യാപകമായി ബിജെപി അണികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബിജെപി പാര്‍ട്ടി ഓഫീസുകള്‍ ഉള്‍പ്പെടെ തല്ലിത്തകര്‍ത്ത സിപിഎം ക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ രക്ഷിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നശിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. തുറന്ന വാഹനങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പോകരുതെന്ന് പോലീസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി അഴിഞ്ഞാടുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്തത്. നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് മാത്രമേ സാധിക്കുകയുള്ളുവെന്ന് ശ്രീകാന്ത് കുട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad