വൈക്കം:(www.evisionnews.co) ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുകയാണെന്നും വധഭീഷണിയുണ്ടെന്നും തന്നെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച യുവതിയെ പൊലീസ് എത്തി രക്ഷിച്ചു. തലക്ക് പരുക്കേറ്റ യുവതിയെ പൊലീസ് വൈക്കം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ പരാതിയില്‍ വൈക്കം പൊലീസ് അന്വേഷണം തുടങ്ങി.
വൈക്കത്ത് സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പെട്ടന്ന് തന്നെ വൈറലായി. മലപ്പുറം സ്വദേശിനിയായ ദില്‍നയാണ് ഭര്‍ത്താവ് അഭിജിത്ത് ബാലനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പിങ്ക് പൊലീസിലും ദില്‍ന പരാതി നല്‍കിയിരുന്നു
തങ്ങള്‍ വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണെന്നും ക്രിസ്ത്യാനിയായിരുന്ന താന്‍ വിവാഹം കഴിക്കാന്‍ വേണ്ടി മതം മാറി ഹിന്ദുവായതാണെന്നും വീഡിയോയില്‍ യുവതി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവിന് തന്നെ വേണ്ടെന്നും വേറെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും അതിനു വേണ്ടി തന്നെ ഒഴിവാക്കാന്‍ മര്‍ദ്ദിക്കുകയാണെന്നുമായിരുന്നു പരാതി.
വൈക്കം എസ്‌ഐ എം സാഹിലിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘമാണ് ദില്‍നയെ റിസോര്‍ട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ദില്‍നയുടെ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ തങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിവാഹമോചനത്തിനുള്ള കേസ് കുടുംബകോടതിയില്‍ നടക്കുകയാണെന്നും ഇതിനിടയില്‍ റിസോട്ടിലെത്തിയ ദില്‍ന സമൂഹമാധ്യമങ്ങളില്‍ സഹായമഭ്യര്‍ത്ഥിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടാണെന്നുമായിരുന്നു ഭര്‍ത്താവ് അഭിജിത്ത് ബാലന്റെ ആരോപണം
Post a Comment
0 Comments