Type Here to Get Search Results !

Bottom Ad

ഇബാദ് തുപ്പക്കല്‍ യൂണിറ്റിന്റെ 'ജന്മദിനത്തില്‍ ഒരു ജോഡി വസ്ത്രം അശരണര്‍ക്ക്' പദ്ധതിക്ക് തുടക്കമായി

ബാറഡുക്ക: ജീവകാരുണ്യ മേഖലയില്‍ വീണ്ടും തിളങ്ങി ഇബാദ് തുപ്പക്കല്‍ യൂണിറ്റ്.'ജന്മദിനത്തില്‍ ഒരു ജോഡി വസ്ത്രം അശരണര്‍ക്ക്' ഇബാദ് തുപ്പക്കല്‍ യൂണിറ്റ് പുതുതായി ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായി.ബാറഡുക്ക ജിസ്തീയ ദര്‍സിലെ പാവപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങാനുള്ള തുക ഇബാദ് തുപ്പക്കല്‍ യൂണിറ്റ് ചെയര്‍മാന്‍ അന്‍വര്‍ തുപ്പക്കല്‍ ജുനൈദ് അംജദി ബാറഡുക്കയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.അഷ്‌റഫ് പരപ്പ,കാദര്‍ കെ,പി.എം,ശിഹാബ് ആനപ്പാറ,റഫീഖ് റൗണക്ക്,മുഹമ്മദ് പരപ്പ,ഖാദര്‍ ബാറഡുക്ക,മാഹിന്‍ പുതിയോട് തുടങ്ങിയവര്‍ സംബന്ധിച്ചു.ഈ കാലഘട്ടത്തില്‍ ഇാബാദിന്റെ പ്രവര്‍ത്തനം എന്തുകൊണ്ടും ശ്‌ളാഘ നീയമാണെന്നും ഇനിയും ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ ഇബാദിന് ചെയ്യാന്‍ സാധിക്കട്ടെ എന്നും ജുനൈദ് അംജദി ബാറഡുക്ക ആശംസിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad