Type Here to Get Search Results !

Bottom Ad

കാസർകോട്ട് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം:യൂത്ത് ലീഗ്

കാസർകോട്:(www.evisionnews.co) കാസർകോട് ജില്ലയിൽ സംഘർഷങ്ങളുണ്ടാക്കി കലാപം അഴിച്ച് വിടാനുള്ള ചില തീവ്രവാദ സംഘങ്ങളുടെയും, തല്പരകക്ഷികളുടെയും ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും ഇക്കാര്യത്തിൽ പോലീസ് ജാഗ്രത പാലിച്ച് ജനങ്ങൾക്ക് സ്വൈര്യമായി   ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം കൂഡ്‌ലുവിൽ  വെച്ച് കൊലക്കേസ്സ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബട്ടംമ്പാറ സ്വദേശിയുടെ നേതൃത്വത്തിൽ ബസ്സ് തടഞ്ഞ് വെച്ച് ഡ്രൈവറെ അപായപ്പെടുത്താൻ ശ്രമിച്ചതും, ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് നേരെ കൊലവിളി നടത്തിയതും, ആഴ്ചകൾക്ക് മുമ്പ് കോട്ടക്കണ്ണി റോഡിൽ വെച്ച് നടന്ന സംഭവവും, അതിന്റെ തൊട്ടടുത്ത ദിവസം ബി.ജെ.പി ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ നടത്തിയ കൊലവിളി പ്രകടനവും ഇതിന് ഉദാഹരണമാണ്.
സ്വാതന്ത്രദിനത്തിലും, ഗണേശോത്സവം നടക്കുമ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിലുള്ള സംഘർഷങ്ങളുണ്ടാക്കി കലാപങ്ങൾ അഴിച്ച് വിടാനുള്ള നീക്കങ്ങളാണ് ഉത്തരവാദിത്തപ്പെട്ട കേന്ദ്രവും,സംസ്ഥാനവും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഉണ്ടായത്.
ഇത്തരം സംഭവങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തിൽ ജില്ലാ കമ്മിറ്റി ആരംഭിച്ച കാമ്പയിൻ താഴെക്കിടയിൽ ശക്തമാക്കാൻ യോഗം പരിപാടികൾ ആവിഷ്കരിച്ചു.
യോഗത്തിൽ പ്രസിഡന്റ് അഷ്റഫ് ഇടനീർ അധ്യക്ഷത  വഹിച്ചു, ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു, സംസ്ഥാന സെക്രട്ടറി അഷിക് ചെലവൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാർ, നാസർ ചായിന്റടി, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂർ, നൗഷാദ് കൊത്തിക്കാൽ, പ്രസംഗിച്ചു
യു.കെ സൈഫുള്ള തങ്ങൾ, സഹീർ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ധീൻ കൊളവയൽ, എം.സി ശിഹാബ് മാസ്റ്റർ, റഹ്മാൻ ഗോൾഡൻ, സിദ്ധീഖ് സന്തോഷ്നഗർ, റഹൂഫ് ബാവിക്കര, സഹീദ് വലിയപറമ്പ്, നാസർ ഇടിയ, ഇർഷാദ് മള്ളംങ്കൈ, ഹഖീം അജ്മൽ, നൗഫൽ തായൽ, എൻ.എ താഹിർ, അബൂബക്കർ കണ്ടത്തിൽ, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഷാനവാസ് എം.ബി, ഹസീബ് ടി.കെ, അബ്ബാസ് കൊളച്ചപ്പ്, മുഷ്താഖ് യു.കെ, നിസാർ ഫാത്തിമ, ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ് എന്നിവർ  ചർച്ചയിൽ സംബന്ധിച്ചു                        

Post a Comment

0 Comments

Top Post Ad

Below Post Ad