Type Here to Get Search Results !

Bottom Ad

ഹമീദലി ഷംനാടിന്റെ നാമധേയത്തിലുള്ള കാരുണ്യ ഹസ്തവും ഹസ്സൻ ബത്തേരിക്കുള്ള ആദരവും 30 ന് മേൽപറമ്പിൽ

ജിദ്ദ:(www.evisionnews.co)  ജിദ്ദ മക്ക  കെ  എം സി സി  ഉദുമ  മണ്ഡലം കമ്മിറ്റി ഹമീദലി  ഷംനാടിന്റെ   നാമധേയത്തിൽ തുടക്കം  കുറിച്ച  നിർധന യത്തീം കുടുംബങ്ങൾക്കുളള മാസ റേഷന്‍  പദ്ധതി വിതരണവും  ജിദ്ദ  കെ  എം സി സി  കാസർകോട് ജില്ലാ  പ്രസിഡണ്ടും ജീവകാരുണ്യ  പ്രവർത്തന രംഗത്ത്  നിറ സാന്നിധ്യവുമായ ഹസ്സൻ  ബത്തേരിക്കുള്ള ആദരവും  ഓഗസ്റ്റ്  30 ന് മേൽപറമ്പിലുളള   ഉദുമ  മണ്ഡലം മുസ്ലിം  ലീഗ്  ഓഫീസില്‍ സംഘടിപ്പിക്കാൻ ജിദ്ദ കപ്പണ വില്ലയിൽ ചേര്‍ന്ന മണ്ഡലം  പ്രവർത്തക സമിതി  യോഗം  തീരുമാനിച്ചു.ബഷീര്‍  മൊവ്വലിന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗം  ജില്ലാ ജനറല്‍  സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി ഉദ്ഘാടനം ചെയ്തു. റഹീം  പളളിക്കര, അഷ്റഫ് എയ്യള, അബ്ദുല്‍  ഖാദര്‍  ചെമ്മനാട്,  ബഷീര്‍ കപ്പണ, അബൂബക്കര്‍ ചെമ്മനാട്, സഫീർ പെരുമ്പള, ഹാരിസ് മരുതടുക്കം, അബ്ദുസലാം  ബെണ്ടിച്ചാൽ,  ഹർഷാദ് കട്ടക്കാൽ, അബ്ദുല്ലക്കുഞ്ഞി കളനാട്, ഇബ്രാഹിം ബെണ്ടിച്ചാൽ,  മുസ്താക്ക് ചെമ്പരിക്ക, നിസാര്‍  പുല്ലൂര്‍, സിദ്ദീഖ്  കൊമ്പോട്, അൻസർ ദേളി,  യാസീന്‍  ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad