Type Here to Get Search Results !

Bottom Ad

ബന്തടുക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്തതായി പരാതി

ബന്തടുക്ക:(www.evisionnews.co) ബന്തടുക്ക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് വിധേയനാക്കിയതായി പരാതി. റാഗിംഗിന് വിധേയനായ പടുപ്പിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അംജദ് അലി (16) യെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിനും കൈ മടക്കി വച്ചതിനെയും നിരന്തരം ചോദ്യം ചെയ്ത് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു അംജദ് അലി പറഞ്ഞു. പല കാരണങ്ങള്‍കൊണ്ടും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ദ്രോഹിക്കുന്നതായും ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പരാതിപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad