Type Here to Get Search Results !

Bottom Ad

സ്വാതന്ത്യ്രദിനത്തിൽ അട്ടപ്പാടിയിൽ സ്നേഹസ്പർശവുമായി മെഡി ഫെഡ്

പാലക്കാട്:(www.evisionnews.co) മെഡിക്കൽ/പാരാമെഡിക്കൽ മേഖലയിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മെഡി ഫെഡ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും സ്പർശം'17 മെഡിക്കൽ ക്യാമ്പും അട്ടപ്പാടിയിൽ നടന്നു. അട്ടപ്പാടിയിലെ ഗോഞ്ചിയൂർ ഊരിലെ 100 ഓളം വീടുകൾ സന്ദർശിക്കുകയും സൗജന്യ മെഡിക്കൽ ചെക്കപ്പും മരുന്ന് വിതരണവും നടത്തുകയും ചെയ്തു.അട്ടപ്പാടിയിലെ ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് വിശദമായ പഠനം നടത്താനും പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അട്ടപ്പാടി പ്രോജെക്ടിന് രൂപം നൽകാനും മെഡിഫെഡ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.രാവിലെ ഗോഞ്ചിയൂർ അംഗണവാടിയിൽ വെച്ച് നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ ഡോ.അനസ് എ എസ്‌ പതാക ഉയർത്തി, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെരീഫ് വടക്കയിൽ മെഡിക്കൽ ക്യാമ്പ് ഉദ് ഘാടനം ചെയ്തു.സാമൂഹിക പ്രവർത്തക സിഫിയ ഹനീഫ് ചടങ്ങിൽ മുഖ്യ അഥിതി ആയിരുന്നു. മെഡിഫെഡ് സംസ്ഥാന ചെയർമാൻ ഡോ. വി ഇ സിറാജുദ്ധീൻ അധ്യക്ഷ വഹിച്ചു.സംസ്ഥാന ജനറൽ കൺവീണർ ഡോ. ഔസ് സ്വാഗതവും ട്രഷറർ ഡോ. അബ്ദുൾ കബീർ പി ടി നന്ദിയും പറഞ്ഞു.സംസ്ഥാന ഭാരവാഹികളായ ഡോ. ഫവാസ് ഇബ്നു അലി,ഡോ ജുനൈദ് അതിമണ്ണിൽ,ഡോ. യൂനുസ്, റമീസ് ഇരിക്കൂർ,നവാസ് ശരീഫ്, ഡോ.ഫാസിൽ ഫിറോസ് എന്നിവരും കേരളത്തിന്റെ വിവിധ കാമ്പസുകളിൽ നിന്നായി മെഡിക്കൽ/പാരാമെഡിക്കൽ വിദ്യാർത്ഥികളും ക്യാമ്പിൽ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad