Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്ക അല്‍ഹുസ്‌നാ ഷീ അക്കാദമിയില്‍ ജില്ലാ ഹോളിഡേ സ്റ്റെപ്പ്, ഫ്രീ സെമിനാര്‍ നാളെ

വിദ്യാനഗര്‍:(www.evisionnews.co) ജില്ലയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന പതിമൂന്ന് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്കായി ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി സംഘടിപ്പിക്കുന്ന ജില്ലാ ഹോളിഡേ സ്റ്റെപ്പിന്റെ മുന്നോടിയായി നാളെ രാവിലെ 10 മണിക്ക് ഫ്രീ സെമിനാര്‍ നടക്കും. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അക്കൗണ്‍സ് ഓഫീസര്‍ അബ്ദു സമദ് തൃക്കരിപ്പൂര്‍ ഉല്‍ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി അധ്യക്ഷത വഹിക്കും. മാനേജര്‍ മുനീര്‍ അഹമ്മദ് സഅദി ആമുഖ പ്രസംഗം നടത്തും. പ്രമുഖ മന:ശാസ്ത്ര ചിന്തകന്‍ ഡോ.കിഷോര്‍ എറണാകുളം, മൈന്‍ഡ് പവര്‍, ലൈഫ്‌ലൈന്‍ ട്രൈനര്‍ ശഹീര്‍ അഹ്മദ് കോഴിക്കോട് നേതൃത്വം നല്‍കും.

സ്മാര്‍ട്ട് ഗോള്‍ സെറ്റിങ്, മൈന്‍ഡ് പവര്‍ ട്രെയിനിങ്, അള്‍ട്ടിമേറ്റ് സക്‌സസ് സീക്രട്ട്‌സ്, പബ്ലിക്ക് സ്പീക്കിംങ്, എഫക്ട്ടീവ് കമ്മ്യൂണിക്കേറ്റീവ്, ഫ്രീ മാരിറ്റല്‍ കൗണ്‍സിലിംങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ്, പരാന്റിംഗ് ഫോര്‍ പാരന്റ്, മോട്ടിവേഷന്‍, തസ്‌കിയത്തു നഫ്‌സ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ മന:ശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തില്‍ എല്ലാ മാസവും രണ്ടാം ഞായര്‍, മറ്റു പൊതു അവധി ദിനങ്ങളിലായി 17 ക്യാമ്പുകള്‍ ഹോളിഡേ സ്റ്റെപ്പില്‍ നടക്കും.ക്യാമ്പ് പൂര്‍ത്തിയാക്കി എപ്രീല്‍ ആദ്യത്തില്‍ നടക്കുന്ന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. ഫ്രീ സെമിനാറില്‍ പങ്കെടുക്കുന്ന 33 പെണ്‍കുട്ടികള്‍ക്ക് മാത്രം ഹോളിഡേ സ്റ്റെപ്പില്‍ അവസരം ലഭിക്കും. ഫോണ്‍:9020403038.

Post a Comment

0 Comments

Top Post Ad

Below Post Ad