Type Here to Get Search Results !

Bottom Ad

മൂസോടി അദീക്ക പ്രദേശം കടലാക്രമണ ഭീഷണിയിൽ: പ്രതീകാത്മക കടൽ ഭിത്തി നിർമിച്ച് യൂത്ത് ലീഗ് പ്രതിഷേധം


ഉപ്പള :(www.evisionnews.co) ഉപ്പള മൂസോടി അദീക്ക കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് മംഗല്‍പ്പാടി പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മറ്റി പ്രതീകത്മക കടൽ ഭിത്തി തീർത്തു.കടല്‍ ക്ഷോഭമുണ്ടാകുന്ന വേളയില്‍ ഇവിടെ വീടുകള്‍ക്കും മറ്റും കേട്പാടുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. ഇതുമൂലം ഭീതിയോട് കൂടിയാണ് ഈ കടലോര മേഖലയിലുളളവര്‍കഴിയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന ഇവിടെ എത്രയും പെട്ടന്ന് കടല്‍ഭിത്തി നിര്‍മ്മിച്ച് ഇവിടെയുളളവര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഗോള്‍ഡന്‍ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് ഉമ്മർ ബൈങ്കിമൂലടെ അധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി പി വൈ ആസിഫ് ഉപ്പള സ്വഗതം പറഞ്ഞു പരിപാടിയിൽ ജലീല്‍ അഡ്ക്ക, അക്ബര്‍, ഇസ്മായിൽ ഒളയം, msf മണ്ഡലം ട്രഷറർ റഹ്മാൻ പള്ളം,ഇർഷാദ് മള്ളം ങ്കൈ, മുഫാസ് കോട്ട, താഹിർ ഉപ്പള, മഹസൂഖ് ഉപ്പള, റസ്സാഖ് മൂസോടി, അഷ്റഫ് കണ്ണംങ്കളം, റഫീഖ് ഷാഫി നഗർ, ഹനീഫ് അദീക്ക, ലെത്തീഫ് അദീക്ക, മുനീർ പച്ചു ചെമ്മി പഞ്ചാര,സൈൻ യു കെ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad