Type Here to Get Search Results !

Bottom Ad

നവഭാരത് കോളേജ് ഫ്രീഡം അസംബ്ലി സംഘടിപ്പിച്ചു

കാസർകോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് നവഭാരത് സയൻസ് കോളേജിൽ സംഘടിപ്പിച്ച ഫ്രീഡം അസംബ്ലി ശ്രദ്ധേയമായി.പ്രതിപക്ഷ നേതാവ്' രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും ഈ സംസ്ക്കാരത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ത്യാഗനിർഭരമായ പോരാട്ടത്തിലൂടെയാണ് നമ്മുടെ പൂർവ്വികർ സ്വാതന്ത്ര്യം നേടിയത്.ഇതിനെ പൂർണ്ണ അർത്ഥത്തിൽ സംരക്ഷിക്കപ്പെടണം. അദ്ദേഹം കൂട്ടി ചേർത്തു.പ്രിൻസിപ്പാൾ എം എ നജീബ് അധ്യക്ഷത വഹിച്ചു.
മനേജിംഗ് ഡയറ ക്ടർ കെ എം സഫ്വാൻ കുന്നിൽ സ്വാഗതം പറഞ്ഞു.നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ്മ ഇബ്രാഹിം,ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനവാസ് പാദൂർ, പി എ അഷറഫലി, ഹക്കീം കുന്നിൽ, നീലകണ്ഠൻ , കെ.ഖാലിദ്, കുഞ്ഞി വിദ്യാനഗർ, ജി നാരായണൻ, അധ്യാപകരായ അന്നപൂർണ്ണ, സുനിതാ കുമാരി, അസ്റീന, ഇർഫാന, മെർലിൻ മാത്യു,വിദ്യാത്ഥി യൂണിയൻ ഭാരാവാഹികളായ സിനാൻ കല്ലങ്കൈ, സാഹിർ കടവത്ത്, ജംഷാദ് മൊഗ്രാൽ, അഫ്സൽ ചെമ്മനാട്, ആഷിഖ്, ഖലീൽ ചെമ്മനാട് തുടങ്ങിയവർ പ്രസംഗിച്ചു. മാനവ സൗഹാർദ്ദ ഗീതം, ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad