കാഞ്ഞങ്ങാട്:(www.evisionnews.co) സകല ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ മുന്നില്‍ ദേശ, ഭാഷ വേഷ വൈവിധ്യങ്ങള്‍ക്കതീതമായി മാനവരെല്ലാം സമന്മാാരെന്ന വിശ്വ മാനവികതയുടെ ഉജ്ജ്വല ഗീതങ്ങള്‍ തീര്‍ത്ത് പരിശുദ്ധമക്കയില്‍ ലോക മെങ്ങുമുള്ള മനുഷ്യരുടെ പ്രതിനിധികളായി എത്തി ചേര്‍ന്ന ലക്ഷോലക്ഷം മനുഷ്യര്‍ നവജാതശിശുവിന്റെ പരിശുദ്ധി കൈവരിക്കുന്നു. ഹജ്ജ് കര്‍മ്മം പൂര്‍ത്തീകരിച്ചതിന് പിന്നാലെ കടന്ന് വരുന്ന ബലി പെരുന്നാളാഘോഷം മാനവ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരമായിത്തീരും വിധം ആഘോഷിക്കാന്‍ വിശ്വാസികള്‍ സജ്ജരാകണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍, പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു.'' മനുഷ്യരെ, നിങ്ങളാരാണ് പെണ്ണിന്റെ മക്കള്‍.... നിങ്ങളു ടെ ചോര, നിങ്ങളുടെ മാനം, നിങ്ങളുടെ ധനം, നിങ്ങളുടെ ജീവന്‍ അവ പവിത്രമാണ് അതാര് അന്യായമായി കവര്‍ ന്നെടുക്കുന്നുവോ അവര്‍ അള്ളാഹുവിന്റെ മുമ്പില്‍ സമാധാനം ബോധിപ്പിക്കേണ്ടിവരും'' പതിനാല് നുറ്റാണ്ടുകള്‍ക്ക് മുമ്പ്് അറഫാ മല ഞ്ചെരുവില്‍ മുഴങ്ങിയ പ്രവാചകരുടെ പ്രഭാഷണത്തി ന്റെ ആവര്‍ത്തനം ഈ വര്‍ഷവും അറഫയില്‍ നടക്കും. ലോകം ഇ ന്നോളം ശ്രവിച്ചതില്‍ ഏറ്റവും മഹത്വ മേറിയതും എല്ലാ മനുഷ്യവകാശ പ്രഖ്യാപനങ്ങള്‍ക്കും മാര്‍ഗ്ഗ രേഖയായി തീര്‍ന്നതുമായ ആ പ്രഭാഷണം ഇന്ന് ലോകത്ത് ഒരോ മനുഷ്യ ന്റെയും കാതില്‍ മുഴങ്ങേണ്ടതാണ്. മാനവികത അത്യന്തം ആപല്‍ക്കരമാംവിധം ഭീഷണി നേരിടുന്ന വര്‍ത്തമാന കാലത്ത്് മനുഷ്യ മഹത്വവും സമത്വവും മനുഷ്യവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ച പ്രവാചക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ജീവിതം ത ന്നെ പ്ര ബോധനമാക്കിത്തീര്‍ക്കുകയും ചെയ്ത് കൊണ്ട് മാത്രമെ സമകാലിക മാനവികത അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുകയുള്ളു. ലോകത്തെ എല്ലാ മതങ്ങളും അവയുടെ ആത്മ സത്തയില്‍ ഏക ദൈവ വിശ്വാസമാണ് ഉയര്‍ത്തിപ്പിടിക്കുന്ന തെന്നിരിക്കെ സമഗ്രമായ ഏക ദൈവ വിശ്വാസവും പ്രചാരവും അനുഷ്ടാനവും അപകടരമാണെന്ന പൊതു ബോധം സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് ഇബ്രാഹിമി ത്യാഗത്തി ന്റെയും ഇസ്മായിലി ബലിയുടെയും ഇതിഹാസ സമാനമായ സമര്‍പ്പണ ചരിത്രത്തില്‍ നിന്ന് ഊര്‍ജ്ജം ആവഹിച്ചെടുത്ത ആ ആത്മത്യാഗത്തിന്റെ ഓര്‍മ്മ പെരുന്നാളിനോട്് പൂര്‍ണ്ണമായി നീതി പുലര്‍ത്തി കൊണ്ടാവണം പെരുന്നാളാഘോഷമെന്നും അതിന് വിഘാതമാകുന്ന ഒരു അരുതായ്മയും പൊരുന്നാളഘോഷത്തി ന്റെ ഭാഗമായി വിശ്വാസികളില്‍ നിന്നുണ്ടാകന്‍ പാടില്ലെന്നും അവര്‍ നിര്‍ദ്ദേശിച്ചു.ബലി പെരുന്നാളും, ഓണവും അടുത്തടുത്ത ദിവസങ്ങളില്‍ കടന്ന് വന്ന് കൊണ്ട് പ്രകൃതിയൊരുക്കിയ സൗഹൃദത്തിന്റെ പൂത്തലഞ്ഞ ആഘോശങ്ങളി ലെ സ ന്തോഷം പങ്കു വെക്കലിലൂടെ ഊര്‍ഷമളമാക്കിത്തീര്‍ക്കാന്‍ എല്ലാവര്‍ക്കും കഴി യെണ്ടതു ണ്ടെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post a Comment
0 Comments