Type Here to Get Search Results !

Bottom Ad

മുഗു സഹകരണ ബാങ്ക് തട്ടിപ്പ്: സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്


കാസര്‍കോട് (www.evisionnews.co): മുഗു സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പള്ളം ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഖാദര്‍ മാന്യ ഉദ്ഘാടനം ചെയ്തു. ഐത്തപ്പ ചെന്നകുളി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇബ്രാഹിം ഒളമുഗര്‍, കൃഷ്ണ ഗട്ടി എന്നിവരെ യോഗത്തില്‍ ആദരിച്ചു. കുമ്പള ബ്ലോക്ക് സെക്രട്ടറി ഖമറുദ്ദീന്‍ പാടലടുക്ക, ജോണി, അഹമ്മദ് കുഞ്ഞി, സുരേഷ് ചെന്നകുളി, അബൂബക്കര്‍ മുഗു, രാധാകൃഷ്ണ പടലടുക്ക സംസാരിച്ചു. നിയാസ് മലബാരി സ്വാഗതവും ജോബിഷ് ജോര്‍ജ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ബാലകൃഷ്ണ ഷെട്ടി (പ്രസി), സത്താര്‍ ഒളമുഗര്‍, അഹമ്മദ് കുഞ്ഞി (വൈസ് പ്രസി), ജോബിഷ് ജോര്‍ജ് (ജന. സെക്ര), കബീര്‍ മലങ്കര, ബേജിമി ചെന്നകുളി (സെക്ര), യൂസുഫ് കോട്ട (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad