Type Here to Get Search Results !

Bottom Ad

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: എം.എസ്.എഫ് കാമ്പസ് റെയ്ഡിന് തുടക്കമായി

മഞ്ചേശ്വരം (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കുന്ന കാമ്പസ് റെയ്ഡിനു മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളജില്‍ തുടക്കമായി. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നേതാക്കളെ കാമ്പസിലേക്ക് സ്വീകരിച്ചാനയിച്ചു. ദേശീയ സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിന് ഒപ്പം നില്‍ക്കേണ്ട യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മാര്‍ക്കുകള്‍ തടയപ്പെട്ടിരിക്കുകയാണ്. തന്മൂലം പല വിദ്യാര്‍ത്ഥികള്‍ക്കും മത്സരിക്കാനുള്ള അവസരം നഷ്ട്ടപ്പെട്ടു. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കേണ്ട എസ്.എഫ്.ഐ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി യൂണിയന്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. എസ്.എഫ്.ഐ യുടെ ഇരട്ടത്താപ്പിനെതിരെയും കാമ്പസുകളില്‍ നടമാടുന്ന അക്രമ രാഷ്ട്രീയത്തിനെതിരെയും വിദ്യാര്‍ത്ഥി സമൂഹം ബാലറ്റിലൂടെ മറുപടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി മുഖ്യപ്രഭാഷണം നടത്തി. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എ.ബി.വി.പിയുടെ കുത്തക തകര്‍ത്തു കന്നഡ അസോസിയേഷന്‍ റെപ്രെസെന്ററ്റീവ് സ്ഥാനത്തേക്ക് തെഞ്ഞെടുക്കപ്പെട്ട ഷറഫുദ്ധീന് നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, ഭാരവാഹികളായ ആസിഫ് ഉപ്പള, നഷാത്ത് പരവനടുക്കം, കുഞ്ഞബ്ദുള്ള ബീരിച്ചേരി, യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍, ഫാറുഖ് ചെക്‌പോസ്റ്റ്, അന്‍സാര്‍ പാവൂര്‍, അഷ്ഫാഖ് ഗെറുക്കട്ടെ, മുസ്തഫ, മുസമ്മില്‍ സംബന്ധിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ജാഫര്‍ പാവൂര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ റഹീം പള്ളം നന്ദി പറഞ്ഞു.
കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജില്‍ സ്വീകരണ പരിപാടി ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി കുഞ്ഞബ്ദുള്ള ബീരിച്ചേരി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, നഷാത്ത് പരവനടുക്കം, സിദ്ധീഖ് മഞ്ചേശ്വരം, ഫൈസല്‍, ഫയാസ് മൊഗ്രാല്‍, ജവാദ്, വിഘ്നേഷ് സംബന്ധിച്ചു.
കാസര്‍കോട് ഗവ. കോളജില്‍ നല്‍കിയ സ്വീകരണ പരിപാടി സംസ്ഥാന എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. വിംഗ് കണ്‍വീനര്‍ കെ.ടി. റൗഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, ഉസാമ പള്ളങ്കോട്, ജില്ലാ ഭാരവാഹികളായ സി.ഐ.എ ഹമീദ്, അസ്ഹറുദീന്‍ എതിര്‍ത്തോട്, നഷാത്ത് പരവനടുക്കം, ഖാദര്‍ ആലൂര്‍, കുഞ്ഞബ്ദുള്ള ബീരിച്ചേരി, മണ്ഡലം ഭാരവാഹികളായ അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, അഷ്റഫ് ബോവിക്കാനം, താഹ ചേരൂര്‍, ബിലാല്‍ പരവനടുക്കം, നാസിര്‍, ആഷിഖ് സംബന്ധിച്ചു. കുണിയ ഗവ. കോളജ്, പെരിയ അംബേദ്കര്‍ കോളജ്, നീലേശ്വരം സി.കെ നായര്‍ കോളജ്, ഷറഫ് കോളജ് കൈതക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തൃക്കരിപ്പൂര്‍ ടാസ് കോളജില്‍ ജില്ലാതല സമാപനം നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad