ഉദുമ: (www,evisionnews.co) കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധന നടപ്പിലാക്കിയതിലൂടെ സര്‍ക്കാരും, മാനേജ്‌മെന്റും തമ്മിലുള്ള ഒത്ത് കളിയാണ് പുറത്ത് വന്നതെന്ന് എം.എസ്.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഹാഷിം ബംബ്രാണി. പാവങ്ങളുടെ സര്‍ക്കാരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിലൂടെ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ വഞ്ചിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കോര്‍പ്പറെറ്റുകളുടെ സര്‍ക്കാറായി മാറിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ഉദുമ മണ്ഡലം എം.എസ്.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സര്‍ഫറാസ് കടവത്ത് അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി ഖാദര്‍ ആലൂര്‍, ഷാനിഫ് നെല്ലിക്കട്ട മിന്‍ഹാജ് ബേക്കല്‍, സിയാദ് ബേക്കല്‍, ജൗഹര്‍ ഉദുമ,ആഷിക് കുവ്വതൊട്ടി, സാബിത്ത് ,റാഷിദ്,ജാഫര്‍, റഷീഖ്, ഫാസില്‍ എന്നിവര്‍ സംസാരിച്ചു
Post a Comment
0 Comments