Type Here to Get Search Results !

Bottom Ad

സാങ്കേതിക സര്‍വകലാശാല: വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം: എം.എസ്.എഫ് ടെക്ഫെഡ് നേതാക്കള്‍ക്ക് അധികൃതരുടെ ഉറപ്പ്

തിരുവനന്തപുരം (www.evisionnews.in): വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യപകമായ പരാതികള്‍ പരിഹരിക്കുന്നതിനും സര്‍വകലാശാലയുടെ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പരാതി പരിഹാര കേന്ദ്രം ആരംഭിക്കുമെന്നും സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി സൗഹൃദമാക്കുമെന്നും വൈസ് ചാന്‍സിലര്‍ കുഞ്ചെറിയ പി. ഐസക്. കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് വൈസ് ചാന്‍സിലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.എസ്.എഫ് ടെക്ഫെഡ് നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥി അനുകൂല നിലപാടുകള്‍ അവതരിപ്പിച്ചത്.

പുനര്‍ മൂല്യ നിര്‍ണ്ണയം വേഗത്തിലാക്കുന്നതിന് കൂടുതല്‍ അദ്ധ്യാപകര്‍ക്ക് ചുമതല നല്‍കുന്നതോടൊപ്പം പുനര്‍മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിച്ച് മാര്‍ക്ക് കൂടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസ് തിരിച്ച് നല്‍കുന്നതിലെ വീഴ്ച്ചകളും പരിഹരിക്കും. സര്‍വ്വകലാശലയ്ക്ക് പി.ആര്‍.ഒയെ നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മാര്‍ക്ക് ലിസ്റ്റ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വൈസ് ചാന്‍സിലര്‍ ഉറപ്പ് നല്‍കി.

എം.ടെക് വിദ്യാര്‍ത്ഥികളുടെ ക്ലസ്റ്റര്‍ കളണ്ടര്‍ ഏകീകരണം നടപ്പിലാക്കുന്നതോടൊപ്പം ഇലക്ടീവ് വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് കോളേജുകളില്‍ ലഭ്യമാക്കുമെന്നും അറിയിച്ചു. ഫെബ്രവരിയില്‍ സോണല്‍ തലങ്ങളില്‍ പങ്കാളിത്തം വര്‍ധിപ്പിച്ച് കെ.ടി.യു ടെക്ഫെസ്റ്റ് ആന്റ് ആര്‍ട്‌സ്, സ്‌പോര്‍ട്സ് മീറ്റുകള്‍ സംഘടിപ്പിക്കും. യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തും. 

അതേസമയം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇയര്‍ ഔട്ടിനു മുമ്പേ ഒന്നാം സെമസറ്റര്‍ പരീക്ഷ എഴുതാന്‍ ഒരു അവസരംകൂടി അധികം നല്‍കണമെന്നും അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആറാം സെമസ്റ്ററിലേക്ക് പ്രവേശിക്കാനുള്ള ക്രെഡിറ്റ് കുറയ്ക്കണമെന്നും എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ. സലീം ആവശ്യപ്പെട്ടു. സര്‍വകലാശാല രജിസ്റ്റാര്‍ ഡോ. ജെ.പി നന്ദകുമാര്‍, പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. അബ്ദു റഹ്മാന്‍, ടെക്ഫെഡ് സംസ്ഥാന ചെയര്‍മാന്‍ കെ.വി ഉദൈഫ്, ജനറല്‍ കണ്‍വീനര്‍ നബീല്‍ നാഷിദ്, തിരുവനന്തപുരം എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി, ഹസീബ്, അഖില്‍ നിഹാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad