Type Here to Get Search Results !

Bottom Ad

ഭഗവത് ദേശീയപതാക ഉയര്‍ത്തുന്നത് വിലക്കിയ സംഭവം: മോദിയുടെ ഓഫീസ് വിശദീകരണം തേടി


ന്യൂഡല്‍ഹി (www.evisionnews.co): സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറയോട് വിശദീകരണം തേടി. പാലക്കാട് ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ പരാതിയിലാണ് നടപടി. പരാതിക്കാരന് മറുപടി നല്‍കണമെന്നും വെബസൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പാലക്കാട്ടെ കര്‍ണ്ണകിയമന്‍ സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് വിവാദ സംഭവമുണ്ടായത്. എന്നാല്‍ വിലക്ക് ലംഘിച്ച് അദ്ദേഹം പതാക ഉയര്‍ത്തുകയും ചെയ്തു. പിന്നീട് ബി.ജെ.പി പ്രധാനമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ദേശിയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്നും അത് അനുവദിക്കരുതെന്നുമാണ് ജില്ലാ ഭരണകൂടം സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad