Type Here to Get Search Results !

Bottom Ad

ജോർജിനെതിരായ പരാതി: വനിതാ കമ്മിഷന്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി യെടുത്തു

തൃശൂർ:(www.evisionnews.co) പി.സി. ജോര്‍ജ് എംഎൽഎയ്ക്കെതിരായ പരാതിയിൽ വനിതാ കമ്മിഷന്‍, ‍കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ മൊഴിയെടുത്തു. വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈന്‍ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പി.സി. ജോര്‍ജ് എംഎൽഎ യുവതിയെ അപമാനിക്കുന്നു എന്നായിരുന്നു പരാതി.

നടിക്കെതിരെയുള്ള പരാമർശങ്ങളിൽ പി.സി.ജോർജിന്റെ മൊഴിയെടുക്കാൻ വനിതാ കമ്മിഷന് സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്. ജോർജിന്റെ പരാമർശങ്ങൾ നിയമസഭാ എത്തിക്സ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടാനും തീരുമാനമായി.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പി.സി. ജോർജ് എംഎൽഎയ്ക്ക് എതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തിരിക്കുന്നത്. പത്രസമ്മേളനത്തിലും ചാനൽ അഭിമുഖങ്ങളിലും നടത്തിയ പരാമർശങ്ങൾ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തിയാണു നടപടി
Tags

Post a Comment

0 Comments

Top Post Ad

Below Post Ad