തിരുവനന്തപുരം:(www.evisionnews.co) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് തിരുവിതാംകൂർ രാജകുടുംബം. നിലവറ തുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളിൽനിന്നു രാജകുടുംബം വിട്ടുനിൽക്കുമെന്നും അശ്വതി തിരുന്നാൾ ഗൗരിലക്ഷമിഭായ് വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ സമവായമുണ്ടാക്കാൻ ലക്ഷ്യമിട്ടു സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം രാജകുടുംബവുമായി ചർച്ച നടത്തും.
എന്നാൽ ചർച്ചയ്ക്കു മുൻപു തന്നെ നിലവറ തുറക്കാനാവില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നു രാജകുടുംബം മാധ്യമങ്ങളോടു വ്യക്തമാക്കുകയായിരുന്നു. ക്ഷേത്രം തന്ത്രിയോ കോടതിയോ നിലവറ തുറക്കാൻ തീരുമാനിച്ചാൽ നടപടികളോടു സഹകരിക്കേണ്ടെന്നുമാണു തീരുമാനം. എതിർപ്പിന്റെ കാരണം കോടതിയെ അറിയിക്കും.
എന്നാൽ വൈകിട്ട് കവടിയാർ കൊട്ടാരത്തിലെത്തി സമവായ ചർച്ച നടത്താനാണ് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ തീരുമാനം. ഇന്നു രാവിലെ അദ്ദേഹം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ വി. രതീശൻ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ക്ഷേത്രത്തിൽ നടക്കുന്ന മൂലവിഗ്രഹ പരിശോധനയുടെ നടപടിക്രമങ്ങളാണു ചർച്ച ചെയ്തത്.
Post a Comment
0 Comments