കാസർകോട്:(www.evisionnews.co) നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി.സ്ക്കൂളിനെ പത്ത് വർഷത്തിനുളളിൽ ഹൈടെക്ക് നിലയിൽ ഉയർത്താനും ഇതുവഴി സ്കുളിന്റെ പoന നിലവാരം മെച്ചെപ്പെടുത്താനും പദ്ധതി രുപീകരിച്ചതായി സ്കൂൾ പി.ടി.എ.കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പുതിയ തലമുറയിൽ പെട്ടവർ തങ്ങളുടെ മക്കളെ ഉയർന്ന വിദ്യാഭ്യാസം നേടാൻ സാങ്കേതികമായി ഉയർന്ന സ്കുളുകളെ ആശ്രയിക്കുമ്പോൾ സർക്കാർ സ്ക്കുളുകളിലെ കുട്ടികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. എന്നാൽ എ.യു. എ.യു പി.സ്ക്കൂൾ ഇതിൽ നിന്നല്ലാം വിത്യാസമാണെന്നും 900 ലധികം വിദ്യാർത്ഥികൾ ഇവിടെ, പഠിക്കുന്നത് ഈ സ് കുളിന്റെ പഠന നിലവാരം മികച്ചതായതിനാലാണെന്നും യോഗം ഉദ്ഘാടനം ചെയ്ത എ.ഇ.ഒ .നന്ദീകേഷൻ പറഞ്ഞു.ഖമറുദ്ദീൻ തായൽ അധ്യക്ഷത വഹിച്ചു.സ്ക്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡൻറ് എൻ.എം.സുബൈർ, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് പ്രസംഗിച്ചു.ബാബു തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർഎ.കെ.മുഹമ്മദ് കുട്ടി സ്വാഗതവും ഗോപിനാഥൻ നന്ദിയും പറഞ്ഞു. 14 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
Post a Comment
0 Comments