കൊൽക്കത്ത:(www.evisionnews.co) പശ്ചിമ ബംഗാളിൽ പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ജനം തല്ലിക്കൊന്നു. ബംഗാളിലെ ജയ്പാൽഗുരി ജില്ലയിലെ ധുപ്ഗുരിയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ആസാം സ്വദേശി ഹാഫിസുൽ ഷൈഖ്, പടൽഹാവ സ്വദേശി അൻവർ ഹുസൈൻ എന്നിവരാണ് മർദനത്തിൽ മരിച്ചത്.ഏഴു പശുക്കളുമായി ഇവർ വാഹനത്തിൽ പോകുന്നതിനിടെ ഗ്രാമവാസികൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ആള്‍ക്കുട്ടം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. യുവാക്കളെ ചോദ്യം ചെയ്ത ഗ്രമാവാസികള്‍ പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആക്രമം അഴിച്ചു വിട്ടത്.യുവാക്കള്‍ പശുക്കളെ മോഷ്ടിച്ചു എന്നതില്‍ സ്ഥിരീകരണം ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Post a Comment
0 Comments