കോഴിക്കോട്:(www.evisionnews.co) ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍ എംപി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ജെഡിയുവിന്റെ മുന്നണിമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കൂടിക്കാഴ്ച. മുന്നണിയിലേക്ക് വരാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് വീരേന്ദ്രകുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.വീരന്ദ്രേകുമാറിന്റെ കൂടിക്കാഴ്ചയോടെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ അടുത്തകാലത്തായി നിലനിന്നിരുന്ന ഭിന്നത രൂക്ഷമായിരിക്കുകയാണ്. വീരേന്ദ്രകുമാറിന്റെ നീക്കങ്ങള്‍ക്കെതിരെ ജനറല്‍ സെക്രട്ടറി വറുഗീസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തെത്തി. വീരേന്ദ്രകുമാറിന്റെ കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് നേരത്തെ അറിവില്ലായിരുന്നെന്ന് വറുഗീസ് ജോര്‍ജ് പ്രതികരിച്ചു.ദേശീയ തലത്തില്‍ നിതീഷ് വിഭാഗം എന്‍ഡിഎയിലേക്ക് പോയ സാഹചര്യത്തിലാണ് കേരളത്തിലും നിര്‍ണായമായ മുന്നണിമാറ്റം സംജാതമായിരിക്കുന്നത്. ശരദ് യാദവിനൊപ്പം നില്‍ക്കാനാകില്ലെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. എന്നാല്‍ ശരദ് യാദവിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് വറുഗീസ് ജോര്‍ജ് അഭിപ്രായപ്പെട്ടു. സെക്രട്ടറി ജനറല്‍ ഷെയ്ഖ് പി ഹാരിസ്, മുന്‍മന്ത്രി കെപി മോഹനന്‍ എന്നിവരും ഇതേനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്
Post a Comment
0 Comments