കോട്ടയം:(www.evisionnews.co) സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ നടന്നത് സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് മാസം സമയമുണ്ടായിരുന്നിട്ടും തലേദിവസം പോലും തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചില്ല. ബാങ്ക് ഗ്യാരന്റി നല്‍കാന്‍ സര്‍ക്കാര്‍ തയറാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഫലപ്രദമായി കേസ് നടത്താന്‍ കഴിയാതെ പോയതാണ് പ്രതിസന്ധികള്‍ക്ക് കാരണമായതെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
അലോട്ട്‌മെന്റ് തുടങ്ങിവെച്ചിരുന്നെങ്കില്‍ സുപ്രീം കാടതി വിഷയത്തില്‍ ഇടപെടില്ലായിരുന്നു. സര്‍ക്കാര്‍ ഇത് മന:പൂര്‍വം നീട്ടികൊണ്ടു പോയി. ഇത് യാദൃശ്ചികമല്ല: വന്‍ ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നും ആരോഗ്യ മന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, പി ജയരാജനെതിരെ യുഎപിഎ ചുമത്തിയ വിഷയത്തില്‍ മറുപടി പറയേണ്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു
Post a Comment
0 Comments