തിരുവനന്തപുരം:(www.evisionnews.co) വിപണിയിൽ വിലകുറക്കാൻ ഫലപ്രദമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴവങ്ങാടിയിലുള്ള ഹോർട്ടികോർപ്പിെൻറ സസ്യ സൂപ്പർമാർക്കറ്റിൽ കൃഷിവകുപ്പിെൻറ നേതൃത്വത്തിൽ ‘ഓണസമൃദ്ധി 2017’ സംസ്ഥാനതല ഓണ- ബക്രീദ് വിപണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്സവകാലങ്ങളിൽ സ്വൈരവും സമാധാനപരവുമായ അന്തരീക്ഷം ആവശ്യമാണ്. വിഭവങ്ങൾക്ക് വിലക്കുറവ് കൂടിയാകുമ്പോൾ ഉല്ലാസത്തോടെ ആഘോഷിക്കാൻ കഴിയുെമന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കേരവർഷത്തിെൻറ ലോഗോ പ്രകാശനം മുഖ്യമന്ത്രി മന്ത്രി .വി.എസ്. സുനിൽകുമാറിന് നൽകി നിർവഹിച്ചു. കൃഷിവകുപ്പിെൻറ കാർഷിക മാസിക കേരളകർഷെൻറ ഓണം വിശേഷാൽ പതിപ്പ്മന്ത്രി വി.എസ്.സുനിൽകുമാർ കാർഷികോൽപാദന കമീഷണർ ടിക്കാറാം മീണക്ക് നൽകി പ്രകാശനം ചെയ്തു.കാർഷികോൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില നൽകി കർഷകരിൽനിന്ന് സംഭരിക്കുന്നതിനും ന്യായമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകുന്നതിനും വകുപ്പിെൻറ വിപണി ഇടപെടലുകൾക്ക് സാധ്യമായിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കാർഷികോൽപാദന കമീഷണർ ടിക്കാറാം മീണ പദ്ധതി വിശദീകരണം നടത്തി.ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ ബാബുതോമസ്, വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, അഡീഷനൽ ഡയറക്ടർമാരായ ജനാർദനൻ, പുഷ്പകുമാരി, വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എസ്.കെ. സുരേഷ്, വെയർ ഹൗസിങ്കോർപറേഷൻ ചെയർമാൻ വാഴൂർ സോമൻ, ടി.ജി. വിനയൻ, എ.എം. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment
0 Comments