Type Here to Get Search Results !

Bottom Ad

ബ്ലൂവെയ്‌ൽ; തമിഴ്നാട്ടിൽ പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്തു

മധുര:(www.evisionnews.co) കൊലയാളി ഗെയിം ബ്ലൂവെയ്ൽ ചലഞ്ച് നിരോധിച്ചെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും ഇതുവഴിയുള്ള ആത്മഹത്യകൾ വർധിക്കുന്നു. തമിഴ്നാട്ടിൽ മധുരയിലെ പത്തൊമ്പതുകാരനാണ് ബ്ലൂവെയ്ൽ കെണിയുടെ പുതിയ ഇര. രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ വിഘ്നേഷാണ് കൊലയാളി ഗെയിമിൽപ്പെട്ട് ആത്മഹത്യ ചെയ്തത്.

ബ്ലൂവെയ്ൽ – ഇതൊരു ഗെയിം അല്ല, അപകടമാണ്. ഒരിക്കൽ ഇതിൽ പെട്ടാൽ പിന്നെയൊരിക്കലും രക്ഷപെടാനാകില്ല – വിഘ്നേഷ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വിഘ്നേഷിന്റെ ഇടതുകൈയിൽ തിമിംഗലത്തിന്റെ പടം ബ്ലേഡ് കൊണ്ടു വരച്ചിരുന്നു. കൂടാതെ ബ്ലൂവെയ്ൽ എന്ന് എഴുതിയിരുന്നതായും പൊലീസ് പറഞ്ഞു. വിദ്യാർഥിയായ ഇയാൾ കൂടുതൽ സമയം ഫോണിൽ ചിലവിടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ബ്ലൂ വെയ്‌ലുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ആദ്യമായി റിപ്പോർട്ടു ചെയ്യുന്ന ആത്മഹത്യയാണ് വിഘ്നേഷിന്റേത്. കേരളം, മുംബൈ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മുൻപും ആത്മഹത്യകളുണ്ടായിട്ടുണ്ട്. കൊലയാളി ഗെയിം പിടിമുറുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ ഇതു നിരോധിച്ചിരുന്നു. കൂടാതെ കേന്ദ്രസർക്കാരും ഗെയിം നിരോധിച്ചു. എന്നിട്ടും ആത്മഹത്യകൾ വർധിക്കുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad