മുളിയാർ:(www.evisionnews.co) മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ബി.കെ.അബ്ദുൽ റഹിമാൻ ഹാജി അനുസ്മരണ യോഗം സെപ്തമ്പർ 15 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബോവിക്കാനത്ത് സംഘടിപ്പിക്കാൻ മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗംതീരുമാനിച്ചു.മുളിയാർ, ചെങ്കള, മധൂർ, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ബോവിക്കാനത്ത് നിർമ്മാണം പൂർത്തിയായ ടാങ്കും അനുബന്ധ പദ്ധതികളും വേനലിനു മുമ്പേ കമ്മീഷൻ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്
കെ.ബി.മുഹമ്മദ് കുഞ്ഞി, ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിഷെരീഫ് കൊടവഞ്ചി, ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റൗഫ് ബാവിക്കര ,ഷെരീഫ് പന്നടുക്കം
ഹനീഫ ബോവിക്കാനം, ഷെരീഫ് മല്ലത്ത്,ശിഹാബ് ആലൂർ,നസീർ മൂലടുക്കം,
റംഷീദ് ബൽനടുക്കം,ശരീഫ് ചാൽകര,
ഷെഫീഖ് തൊട്ടിയിൽ പ്രസംഗിച്ചു.
Post a Comment
0 Comments