Type Here to Get Search Results !

Bottom Ad

സാമുഹിക സേവന രംഗത്ത് സംഘടിത ശക്തിയായി സ്ത്രീ സമൂഹം മുന്നിലുണ്ടാവണം:അഷ്‌റഫ് കർള


പെർള:(www.evisionnews.co) വർത്ത‍മാന കാലത്ത് പൊതു പ്രവർത്തനം ഇബാദത്തായി കണ്ട്‌ സാമുഹിക സേവന രംഗത്ത് സംഘടിത ശക്തി കാത്തു സൂക്ഷിക്കൻ സ്ത്രീ സമൂഹം മുന്നോട്ടു വരണമെന്ന് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ് കർള അഭിപ്രായപെട്ടു. ഏന്മകജെ പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ് ഘാടനം ചെയ്തു സംസാരിക്കുകായായിരുന്നു അദ്ദേഹം. വനിത ലീഗ് ജില്ലാ പ്രസിഡണ്ട്‌ ആയിഷത് താഹിറ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട്‌ ഫരീദ സകീർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടി നജീബ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ അബൂബക്കർ ട്രഷറർ ഹമീദ് അജ്‌ലടുക്ക, ഹസ്സൻ ഖുദ്‌വ, അഷ്‌റഫ്‌ മർത്യ, ഷമീൽ പെർള, സുൽത്താൻ പെർള, ശമീമ ഇബ്‌റഹിം, ജാസിമിൻ, റംല ടീച്ചർ, റംല ഇബ്രാഹിം, മുഹമ്മദ്‌ അലി പെർള, ആയിഷ പെർള എന്നിവർ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad