ചെങ്കള:(www.evisionnews.co)ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ ''ഓണം- ബക്രീദ് -2017'' ആഘോഷം കരുണ സ്‌പെഷ്യല്‍ സ്‌കൂൾ ആലംപാടിയില്‍ വെച്ച് സംഘടിപ്പിച്ചു. മാനസിക -ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കുകൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ആഘോഷപരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഹാജിറ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലംപാടി കരുണാ സ്‌പെഷ്യല്‍ സ്‌കൂൾ ഭാരവാഹികളും പി.ടി.എ അംഗങ്ങളും പഞ്ചായത്ത് മെമ്പറുമാരും, പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു. പഞ്ചായത്തിന്റെ കീഴിലുള്ള ആഘോഷ പരിപാടികള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറി. പഞ്ചായത്തിലെ സ്‌പെഷ്യല്‍ സ്‌കൂളുകൾക്ക് ഗവണ്‍മെന്റ് തലത്തില്‍ ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് ഷാഹിന സലിം പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും പൂക്കളമത്സരവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
Post a Comment
0 Comments