ഉദുമ:(www.evisionnews.co)ഉദുമ പടിഞ്ഞാർ അൽ മദ്രസത്തുൽ ഇസ്ലാമിയ്യ വിദ്യാർത്ഥി സമാജം ബലിപെരുന്നാളിനോടനുബന്ധിച്ച് എല്ലാ വർഷവും പുറത്തിറക്കാറുള്ള അൽ മബ്റൂർ ബലി പെരുന്നാൾ സ്പെഷൽ പതിപ്പ് പ്രകാശനം ചെയ്തു. പതിപ്പ് ഉദുമ പടിഞ്ഞാർ ജമാഅത്ത് ട്രഷറർ മുഹമ്മദ് ശാഫി ഹാജി സ്പീഡ് വേ പ്രകാശന കർമ്മം നിർവ്വഹിച്ചു. വിദ്യാർത്ഥി സമാജം പ്രസിഡൻറ് മുഹമ്മദ് റാശിദ് പതിപ്പ് ഏറ്റുവാങ്ങി. മദ്രസയിലെ വിദ്യാർത്ഥികളിൽ നിന്ന് സ്വരൂപിച്ച ലേഖനങ്ങൾ, കഥകൾ, കവിതകൾ, ചരിത്രം, അനുസ്മരണം തുടങ്ങിയവ ഉൾകൊള്ളുന്ന 60 പേജുള്ള പ്രിൻറഡ് പുസ്തകമാണ് അൽ മബ്റൂർ ബലി പെരുന്നാൾ പതിപ്പ്.
വിദ്യാർത്ഥി സമാജം കൺവീനർ ഖാലിദ് മുസ്ലിയാർ സ്വാഗതം പറഞ്ഞു. ജമാഅത്ത് ജനറൽ സെക്രട്ടറി യൂസുഫ് കണ്ണംകുളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് മുഹമ്മദ് ശാഹിദ് അദ്ധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബൂബക്കർ ഉസ്താദ് വിളയിൽ ബലി പെരുന്നാൾ സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു, യോഗത്തിൽ അശ്റഫ്, മഹ്മൂദ് പാറയിൽ, മൂസ തെക്കുപുറം, ആമു ഹാജി, മുഹമ്മദ്, ഉസ്താദുമാരായ അബ്ദുൽ സമദ് ഹുദവി, അബ്ദുൽ ഖാദർ മുസ്ലിയാർ, അബ്ദുൽ റഹ്മാൻ മുസ്ലിയാർ, അബ്ദുൽ അസീസ് ഹുദവി, മുഹമ്മദ് ജുനൈദ് അമാനി, ഹബീബ് റഹ്മാൻ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment
0 Comments