മഞ്ചേശ്വരം:(www.evisionnews.co)ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്ന് വിഗ്രഹത്തിന്റെ സ്വര്‍ണക്കണ്ണും ഭണ്ഡാരം കുത്തിതുറന്ന് പണവും കവര്‍ച്ച ചെയ്തു.മഞ്ചേശ്വരം ബാക്രവയലിലെ സൂര്യക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോള്‍ ശ്രീകോവിലിന്റെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഗ്രഹത്തിന്റെ സ്വ ര്‍ണ്ണക്കണ്ണ് മോഷണം പോയതായി വ്യക്തമായി. ക്ഷേത്രമുറ്റത്തെ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നതായും കണ്ടെത്തി. മൊത്തം മുപ്പത്തഞ്ചായിരം രൂപയുടെ മുതലുകളാണ് മോഷണം പോയത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് കവര്‍ച്ച നടന്ന ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പൂജാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments