ദുബൈ:(www.evisionnews.co) നഗരത്തിെല നിരത്തുകളിലേക്ക് 554 ഹൈബ്രിഡ് വാഹനങ്ങൾ കൂടി എത്തുന്നു. ഇലക്ട്രിക് മോട്ടറും ഇന്ധന എൻജിനും ഉൾക്കൊള്ളുന്ന ഇത്തരം വാഹനങ്ങൾ മലിനീകരണവും ഇന്ധന ഉപയോഗവും കുറക്കാൻ സഹായകമാണ്. പുതിയ കാറുകൾ എത്തുന്നതോടെ ദുബൈ ടാക്സി കോർപറേഷെൻറ വാഹനവ്യൂഹത്തിെൻറ 11ശതമാനവും ഹൈബ്രിഡ് വാഹനങ്ങളാവും.ഇൗ വർഷം അവസാനത്തോടെ 17 ശതമാനമാക്കാനാണ് റോഡ് ഗതാഗത അതോറിറ്റിക്ക് കീഴിലെ ദുബൈ ടാകസി കോർപ്പറേഷെൻറ ആലോചന. ഹരിത സമ്പദ് വ്യവസ്ഥക്കും ഉൗർജ സംരക്ഷണത്തിനുമുള്ള ദുബൈ ഉന്നത സമിതിയുടെ നിർദേശാനുസരണം ടാക്സികൾ മുഖേന വരുന്ന കാർബൺ ബഹിർഗമനം കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അതോറിറ്റിയെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായിർ പറഞ്ഞു. മേഖലയിൽ ഹൈബ്രിഡ് ടാക്സികൾ ആദ്യമായി നിരത്തിലിറക്കിയത് ആർ.ടി.എ യാണ്. 550,000 പൂർത്തിയാക്കും വരെ എന്തെങ്കിലും കാര്യമായ അറ്റകുറ്റപ്പണികളില്ലാതെയും മികച്ച ഇന്ധന ക്ഷമതയിലുമാണ് വാഹനങ്ങൾ ഒാടുന്നത്. കാർബൺ ബഹിർഗമനം 30 ശതമാനം കുറക്കാനുമായി. 2021 ആകുേമ്പാഴേക്കും ദുബൈയിലെ ടാക്സികളിൽ പകുതിയും ഹൈബ്രിഡ് ആവും.
Post a Comment
0 Comments