Type Here to Get Search Results !

Bottom Ad

ബേവിഞ്ച പ്രവാസി കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പ് നൽകി

ബേവിഞ്ച:(www.evisionnews.co) പ്രവാസി ബേവിഞ്ച കൂട്ടായ്‌മയുടെ പ്രവാസി സംഗമവും ഹജ്ജിന് പോകുന്ന പ്രവാസി ബേവിഞ്ചയുടെ പ്രവർത്തകൻ സുബൈർ ദിടുപ്പക്ക് യാത്രയയപ്പ് നൽകി. നാടിൻറെ ഐക്യത്തിൽ പ്രവാസികൾ എന്ത്‌ പങ്ക്‌ വഹിക്കും എന്ന ചോദ്യത്തിന് ഒരു വലിയ ഉത്തരമായിരുന്നു ഈ സംഗമം.ബേവിഞ്ച ഖ്വത്തീബ് മജീദ് അമാനി ഉസ്താദിന്റെ പ്രാര്ഥനയോട് കൂടി ആരംഭിച്ച യോഗത്തിൽ എല്ലാ രാഷ്ട്രീയ വിഭാഗത്തിന്റെയും ഇസ്ലാമിക സംഘടനകളുടെയും പ്രവർത്തകരും നേതാക്കളും നാട്ടുകാരും പ്രവാസികളും രാഷ്ട്രീയവും മത ഗ്രൂപ്പിസവും മറന്നു പരിവാടിയിൽ പങ്കെടുത്തു. പ്രവാസി ബേവിഞ്ചയുടെ വക്താവ് ശാഫി കുന്നിലിന്റെ സ്വാഗത ഭാഷണത്തോടു കൂടിയാണ് കാര്യപരിപാടി ആരംഭിച്ചത്. പ്രവാസി സംഘടനയുടെ ഉത്ഭവം മുതൽ ഉദ്ദേശ ലക്ഷ്യങ്ങളും ചുരുങ്ങിയ സമയം കൊണ്ട് സംഘടന നടത്തിയ നന്മയാർന്ന പ്രവർത്തനങ്ങളും മുന്നോട്ടു വെക്കുന്ന മഹത്തായ ലക്ഷ്യങ്ങളും നാടിന്റെ ഐക്യവുമാണ് സംഘടനയുടെ മുഖമുദ്രയെന്ന് സ്വാഗത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.സുപ്രിം കൗൺസിൽ അംഗം ഡി എ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഉസ്താദ് അബ്ദുൽ മജീദ് അമാനി ഉദ്ഘാടനം ചെയ്തു.ജമാ അത്ത് സെക്രട്ടറി ശാഫിഹാജി മുഖ്യാതിഥിയായിരുന്നു. ചോപ്പലം അബ്ദുൽ കാദർ ഹാജി , മുഹമ്മദ് കുഞ്ഞി വടക്കേക്കര, ബഹ്‌റൈൻ പ്രതിനിധി മുസ്തഫ ഉക്കാസ്, കബീർ ഉഗ്രാണി, മൊട്ട അബൂ ബക്കർ, സുബൈർ ദിടുപ്പ എന്നിവർ സംസാരിച്ചു 

Post a Comment

0 Comments

Top Post Ad

Below Post Ad