ന്യൂഡൽഹി ∙ വിവാദ ആൾദൈവവും ദേരാ സച്ചാ സൗദയുടെ തലവനുമായ ഗുർമീത് റാം റഹിമിനെ മാനഭംഗക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിയിൽ പ്രതിഷേധിച്ച് കലാപം സൃഷ്ടിച്ച ഗുർമീതിന്റെ അനുയായികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുർമീതിനും അനുയായികൾക്കുമെതിരെ കർശന നിലപാടെടുക്കാൻ ബിജെപിയും കേന്ദ്രസർക്കാരും മടിക്കുന്നു എന്നുള്ള ആക്ഷേപങ്ങൾക്കിടെയാണ് ഗുർമീതിനെയോ അയാളുടെ പ്രസ്ഥാനത്തെയോ പേരെടുത്തു പറയാതെയുള്ള മോദിയുടെ വിമർശനം. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെയാണ് മോദിയുടെ വിമർശനം.
വിശ്വാസം, മതം, രാഷ്ട്രീയം തുടങ്ങിയവയുടെ പേരിലുള്ള ഒരു തരത്തിലുള്ള സംഘർഷവും വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും വ്യക്തിയിലോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലോ പാരമ്പര്യത്തിലോ സമൂഹത്തിലോ അധിഷ്ഠിതമായ വിശ്വാസമാകട്ടെ, അതിന്റെ പേരിൽ നിയമം കയ്യിലെടുക്കാനുള്ള ഒരു തരത്തിലുള്ള നീക്കവും അനുവദിക്കില്ല. കലാപം സൃഷ്ടിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മോദി മുന്നറിയിപ്പു നൽകി. കോടതിവിധിക്കു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതുവരെ 36 പേർ കൊല്ലപ്പെട്ടു.
|
ഗുർമീതിന്റെ അനുയായികൾക്കെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം:നിയമംകൈയിലെടുത്താൽ വെറുതെ വിടില്ല
13:46:00
0
Post a Comment
0 Comments