കൊച്ചി:(www.evisionnews.co) സിവിൽ സപ്ലൈസ് കോർപറേഷൻ ജില്ല, താലൂക്ക് തലങ്ങളിൽ ആരംഭിച്ച ഒാണച്ചന്തകളിൽ ഒരാഴ്ചകൊണ്ട് വിൽപന പത്തരക്കോടി കടന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 60 ശതമാനത്തോളം വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തവണ ഒാണച്ചന്തകളിലൂടെ 20 കോടിയോളം രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.മുൻവർഷങ്ങളെ അപേക്ഷിച്ച് അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കുംപുറമെ ബഹുരാഷ്ട്ര കമ്പനികളുടേതടക്കം മറ്റ് ഉൽപന്നങ്ങളും ഒാണച്ചന്തകളിൽ വിൽപനക്കുണ്ട്. ചന്തകളെ സൂപ്പർമാർക്കറ്റുകളുടെ തലത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതാണ് വിൽപന കൂടാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ജില്ലതലത്തിൽ 14ഉം താലൂക്കുതലത്തിൽ 75ഉം ഒാണച്ചന്തകളാണ് തുറന്നിട്ടുള്ളത്. 90 രൂപക്ക് നൽകുന്ന ശബരി വെളിച്ചെണ്ണക്കാണ് ഒാണച്ചന്തയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്. പൊതുവിപണിയിൽ 165 രൂപയാണ് വെളിച്ചെണ്ണ വില.മറ്റ് ഉപഭോക്തൃ ഉൽപന്നങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവുമുണ്ട്. നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ ബുധനാഴ്ചയാണ് ചന്തകൾ തുടങ്ങിയത്. ഇവിടത്തെ വിൽപന കൂടിയാകുേമ്പാൾ വിറ്റുവരവ് സർവകാല റെക്കോഡിലെത്തുമെന്ന് സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഒാണച്ചന്തകൾ സെപ്റ്റംബർ മൂന്നുവരെ പ്രവർത്തിക്കും.മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ലോകോത്തര ബ്രാൻഡുകളുടേതടക്കം എല്ലാത്തരം ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ഒരുക്കാനാണ് ഇത്തവണ ജില്ല, -താലൂക്ക് തലങ്ങളിലെ ഒാണച്ചന്തകളിലൂടെ സെപ്ലെകോ ലക്ഷ്യമിടുന്നത്. ആന്ധ്രയിൽനിന്ന് 5000 ടൺ അരി സപ്ലൈകോ എത്തിച്ചിരുന്നു. ഇതിനുപുറമെ, പതിവ് സംഭരണ സംവിധാനങ്ങളായ ടെൻഡർ, ലേലം എന്നിവ വഴി 12,000 ടൺ അരിയും വാങ്ങി. സബ്സിഡി ഉൽപന്നങ്ങളുടെ ലഭ്യത ഒാണച്ചന്തകളിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും സി.എം.ഡി അറിയിച്ചു. ഇത്തവണ സംസ്ഥാനത്തുടനീളം 1470 ഒാണച്ചന്തകളാണ് സപ്ലൈകോയുടെ കീഴിൽ തുറക്കുന്നത്.
Post a Comment
0 Comments