Type Here to Get Search Results !

Bottom Ad

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാർ നിലപാടിനെതിരെ പരിഹാസവുമായി അഡ്വ ജയശങ്കർ

കൊച്ചി:(www.evisionnews.com) സ്വാശ്രയ വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ ജയശങ്കര്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.മെറിറ്റ് സീറ്റിലെ വാര്‍ഷിക ഫീസ് 11ലക്ഷം ആക്കിയതിലും തീരുന്നില്ല, പിണറായി സര്‍ക്കാരിന്റെ സ്വാശ്രയ പ്രേമമെന്നും. കണ്ണൂര്‍, കരുണ മെഡിക്കല്‍ മുതലാളിമാര്‍ക്കു വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കലാണ് കാര്യപരിപാടിയിലെ അടുത്ത ഇനമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

കഴിഞ്ഞ കൊല്ലം മെറിറ്റ് മൊത്തം അട്ടിമറിച്ചു കാശിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയവരാണ് കണ്ണൂര്‍, കാരുണ്യ മുതലാളിമാര്‍. കഷ്ടകാലത്തിന് പ്രവേശനം ജെയിംസ് കമ്മറ്റി റദ്ദാക്കി, ഹൈക്കോടതിയും സുപ്രീംകോടതിയും അത് സ്ഥിരീകരിച്ചന്നെും ജയശങ്കര്‍ പറയുന്നു.

മെറിറ്റ്‌സീറ്റ് വിലയ്ക്കു വാങ്ങിയ കണ്ണൂരിലെ നൂറ്റമ്പതും കരുണയിലെ മുപ്പതും കുട്ടികള്‍ക്ക് തുടര്‍ന്നു പഠിക്കാന്‍ പറ്റില്ല, അറിഞ്ഞുകൊണ്ട് കുഴിയിലിറങ്ങിയവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല എന്ന് സുപ്രീംകോടതിയിലെ ശുംഭന്മാര്‍ വിധിച്ചുകളഞ്ഞെന്നും ജയശങ്കര്‍ പ്രതികരിക്കുന്നു.

കണ്ണീരും കയ്യുമായി മെഡിക്കല്‍ കോളേജിന്റെ പടിയിറങ്ങുന്നത് മെറിറ്റ് ലിസ്റ്റില്‍ കയറിവന്ന ഏഴാംകൂലികളല്ല, മറിച്ച് നല്ല കാശും ചക്രവുമുളള കുബേര കുമാരന്മാരാണ്. മാത്രമല്ല മുതലാളിമാര്‍ വാങ്ങിയ കാശ് തിരികെ കൊടുക്കുകയും വേണം. ജയശങ്കര്‍ പറയുന്നു.

ശുംഭന്മാരെപ്പോലെ കണ്ണില്‍ ചോരയില്ലാത്തയാളല്ല, ഇരട്ടച്ചങ്കനെന്നും സഖാവിന്റെ രണ്ടു ചങ്കും ഒന്നിച്ചലിഞ്ഞു, ഉടന്‍ ഓര്‍ഡിനന്‍സ് തയ്യാറായെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

മുതലാളിമാരും മഹാമനസ്‌കരായി ഈ വര്‍ഷം ഫീസ് അഞ്ചുലക്ഷം മതി, ആറുലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി വേണ്ടെന്ന് സമ്മതിച്ചു. പണത്തിനു മീതെ പാര്‍ട്ടി പറക്കില്ല, പിണറായി ഒരിക്കലും പറക്കില്ല. ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad