കാസർകോട്:(www.evisionnews.co) ഫെഡറേഷ൯ ഓഫ് ഇന്ത്യ൯ ട്രേഡ് യൂനിയ൯ ജില്ലാ പ്രസിഡന്റായി ഹമീദ് കക്കണ്ടത്തെയും സെക്രട്ടറിയായി എജി ജമാലിനെയും തെരഞ്ഞെടുത്തു. ടി കെ അബ്ദുൽ സലാമാണ് ട്രഷറർ. എം ശെഫീഖ്, അസ്മ വിപി (വെെസ് പ്രസിഡന്റ്) ടി.എം കുഞ്ഞമ്പു, കെ രാജ൯ (ജോയി൯ സെക്രട്ടറി) ജില്ലാ കമ്മിറ്റി അംഗങ്ങളായി സിഎച്ച് മുത്തലിബ്, കെ രാമകൃഷ്ണൻ, എം കേശവ൯, പി അബ്ദുൽ ലത്വീഫ്, വി ജെ ജോയ്, സാഹിദാ ഇല്ല്യാസ്, നാസില പള്ളിക്കര, ടി ശാന്ത എന്നിവരെ തെരഞ്ഞെടുത്തു, കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന തെരഞ്ഞെടുപ്പിന് എഫ്എെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എം ജോസഫ് ജോൺ, സംസ്ഥാന വെെസ് പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സിഎച്ച് ബാലകൃഷ്ണൻ, ജില്ലാ വെെസ് പ്രസിഡന്റ് സഫിയ സമീർ, ജില്ലാ സെക്രട്ടറി പികെ അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.