Type Here to Get Search Results !

Bottom Ad

തപാൽ നീക്കം നിലച്ചു; പണിമുടക്ക്​ പൂർണം

തിരുവനന്തപുരം:(www.evisionnews.co) ഒഴിവ് നികത്തലും ശമ്പള പരിഷ്കരണവുമടക്കം ആവശ്യങ്ങളുന്നയിച്ച് നാഷനൽ ഫെഡറേഷൻ ഒാഫ് പോസ്റ്റൽ എംപ്ലോയീസി​െൻറ (എൻ.എഫ്.പി.ഇ) ആഭിമുഖ്യത്തിൽ തപാൽ ജീവനക്കാർ നടത്തിയ 12 മണിക്കൂർ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. പോസ്റ്റ് ഒാഫിസുകളുടെ പ്രവർത്തനം നിശ്ചലമായി. ഇടപാടുകളും കത്ത് നീക്കവും നിലച്ചു. പോസ്റ്റ് മാസ്റ്റർമാർ, പോസ്റ്റൽ അസിസ്റ്റൻറുമാർ, ആർ.എം.എസിലെ സോർട്ടിങ് അസിസ്റ്റൻറുമാർ, പോസ്റ്റ്മാൻമാർ, ഗ്രാമീൺ ടാക്സേവക്മാർ (ജി.ഡി.എസ്), ഗ്രൂപ്പ്-ഡി വിഭാഗക്കാർ അടക്കം സംസ്ഥാനത്തെ 14,000 ഒാളം ജീവനക്കാർ പണിമുടക്കിന് പിന്തുണയർപ്പിച്ച് ജോലിയിൽനിന്ന് വിട്ടുനിന്നു. പോസ്റ്റ് ഒാഫിസുകൾക്ക് പുറേമ ജി.പി.ഒ, ഹെഡ് പോസ്റ്റ് ഒാഫിസുകൾ, ആർ.എം.എസുകൾ, സബ് ഒാഫിസുകൾ എന്നിവയുടെ പ്രവർത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചു.
ചില േപാസ്റ്റ് ഒാഫിസുകൾ തുറന്നെങ്കിലും ജീവനക്കാരെത്താഞ്ഞതിനാൽ പ്രവർത്തനം അവതാളത്തിലായി. 90 ശതമാനം പോസ്റ്റ് ഒാഫിസുകളിലും പോസ്റ്റ് ബോക്സുകളിൽനിന്ന് കത്തെടുക്കലോ വിതരണമോ നടന്നില്ല. മണിയോർഡർ ഇടപാടുകളും നടന്നില്ല. പണിമുടക്കിനെ തുടർന്ന് എല്ലാ ജില്ല കേന്ദ്രങ്ങളിലും എൻ.എഫ്.പി.ഇയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും െപാതുയോഗങ്ങളും നടന്നു. തലസ്ഥാനത്ത് ജി.പി.ഒയിൽനിന്ന് ആരംഭിച്ച മാർച്ച് സെക്രേട്ടറിയറ്റ് ചുറ്റി ജി.പി.ഒയിൽ സമാപിച്ചു. എസ്. അശോക്കുമാർ, പി.കെ. മുരളീധരൻ, േജക്കബ് തോമസ്, സജി സാം ജോർജ്, പ്രകാശ് എന്നിവർ നേതൃത്വം നൽകി. ആറ്റിങ്ങൽ, നെയ്യാറ്റിൻകര, പൂജപ്പുര എന്നീ ഹെഡ് പോസ്റ്റ് ഒാഫിസുകളിലും 400 ഒാളം സബ്-ബ്രാഞ്ച് ഒാഫിസുകളിലും പണിമുടക്ക് കാര്യമായി ബാധിച്ചു. നേരേത്ത എല്ലാ ജില്ലകളിലും കൺവെൻഷനുകളും പോസ്റ്റ് ഒാഫിസ് തലത്തിൽ ജീവനക്കാരുടെ യോഗങ്ങളും കാമ്പയിനുകളും നടന്നിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad