Type Here to Get Search Results !

Bottom Ad

ഹരിതകേരളം: പ്രോജക്ട് നിര്‍വഹണം നവംബര്‍ ഒന്നിന് തുടക്കമാകും

കാസർകോട്:(www.evisionnews.co)ഹരിതകേരളം മിഷന്‍െ്‌റ ഉപമിഷനായ ശുചിത്വമാലിന്യസംസ്‌ക്കരണത്തിന്‍െ്‌റ ഭാഗമായി സര്‍ക്കാര്‍ പുതിയതായി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി അംഗീകാരം വാങ്ങുന്ന  പ്രോജക്ടുകളുടെ നിര്‍വഹണം നവംബര്‍ ഒന്നിന് ആരംഭിക്കും. കിലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ പരിശീലനത്തിന്‍െ്‌റ തുടര്‍ച്ചയായി തദ്ദേശഭരണ സ്ഥാപനതല ശുചിത്വ മാലിന്യസംസ്‌കരണ പ്ലാന്‍ തയ്യാറാക്കുന്ന  ജോലി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുകയാണ്. നിലവിലുള്ള പ്രോജക്ടുകളില്‍ ഭേദഗതി ആവശ്യമായുള്ളവയ്ക്ക് പുതിയത് തയ്യാറാക്കിയും  സെപ്തംബര്‍ 15നകം ഡിപിസിയുടെ അംഗീകാരം വാങ്ങും. ഹരിതകര്‍മ സേനയുടെ രൂപീകരണം ഒക്‌ടോബര്‍ 15നകം പൂര്‍ത്തിയാകും. 
കുടുംബശ്രീ യുണിറ്റ്, സ്വയംസഹായ സംഘങ്ങള്‍,പ്രാദേശിക സംരംഭകര്‍, സര്‍ക്കാരേതര സംഘടനകള്‍ എിവരില്‍ നിന്നും  അപേക്ഷകള്‍ ക്ഷണിച്ച് ധാരണാപത്രത്തിന്‍െ്‌റ അടിസ്ഥാനത്തില്‍ ഹരിതകര്‍മ സേനയെ നിശ്ചയിക്കും. ഹരിത സഹായ സ്ഥാപനത്തെ ഹരിതകേരള മിഷന്‍ സംസ്ഥാന സമിതി തെരഞ്ഞെടുത്ത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിയമിക്കും. തുടർന്ന് നവംബര്‍ ഒന്നിന്  പ്രോജക്ടുകളുടെ നിര്‍വഹണം ആരംഭിക്കുതാണെന്നു  ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad