കാഞ്ഞങ്ങാട് (www.evisionnews.co): നൊന്തുപെറ്റ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ ബങ്കളത്ത് നിന്നും ഒളിച്ചോടിയ വൈനിങ്ങാലിലെ രതീഷിന്റെ ഭാര്യ ശാരികയാണ് ഒളിച്ചോടിയത്.
പത്തുവയസുള്ള മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് രതീഷിന്റെ കൂടെ ഗാര്‍ഡനിംഗ് ജോലിചെയ്തിരുന്ന പൊയിനാച്ചി വട്ടത്തൂര്‍ സ്വദേശി മനോജിന്റെ കൂടെയാണ് ഒളിച്ചോടിയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുമ്പും ശാരിക മനോജിന്റെ കൂടെ ഒളിച്ചോടിയിരുന്നു. ഏതാനും ദിവസം കഴിഞ്ഞ് തിരിച്ചെത്തി ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു.
Post a Comment
0 Comments