ബന്ദിയോട് : ഇച്ചിലങ്കോട് , ടിപ്പു ഗല്ലി ഇ.എം.എസ് അക്ഷര ഗ്രന്ഥാലയം എസ്.നാരായണ ഭട്ട് ഉദ്ഘാടനം ചെയ്‌തു. പൊതു വിദ്യാഭ്യാസ സെമിനാർ മംഗൽപാടി പഞ്ചയാത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്‌തു. മെമ്പർഷിപ്പ് വിതരണം മനുനാഥ പ്രസാദ് റായ് നടത്തി , ആദ്യ പുസ്‌തക വിതരണം അഹ്മദ് ഹുസൈൻ .പി.കെ നിർവഹിച്ചു . പൊതു വിദ്യാഭ്യാസ സെമിനാറിൽ യു.ശ്യാം ഭട്ട് വിഷയാവതരണം നടത്തി , മാധ്യമ പ്രവർത്തകൻ ആരിഫ് മച്ചംപാടി , പഞ്ചായത്ത് മെമ്പർ മുസ്‌തഫ, മജീദ് പച്ചമ്പള, സജീവൻ.കെ , അബ്ദുല്ല കുഞ്ഞി , കുഞ്ഞാലി , തുടങ്ങിയവർ സംസാരിച്ചു . ലൈബ്രറി പ്രസിഡന്റ് അബ്ദുൽ റസാഖ് സ്വാഗതവും, സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് യു.പി നന്ദിയും പറഞ്ഞു .
Post a Comment
0 Comments