കാസര്‍കോട് (www.evisionnews.in): വില്ലേജ് നികുതി ഈടാക്കുന്നതിന് അധികൃതര്‍ കെട്ടിട വിസ്തീര്‍ണം അളക്കുന്ന രീതി ഏകീകരിക്കണമെന്ന് ലെന്‍സ്ഫെഡ് കാസര്‍കോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം അളക്കുന്നരീതി പലവിധത്തിലാണ്. ചില വില്ലേജ് അധികൃതര്‍ കെട്ടിട വിസ്തീര്‍ണത്തില്‍ നിന്ന് ഒഴിവാക്കേണ്ട ഓപ്പണ്‍ ഏരിയ വിസ്തീര്‍ണത്തില്‍ കൂട്ടുന്നതിനാല്‍ നഗരസഭയിലും പഞ്ചായത്തിലും സമര്‍പ്പിക്കുന്ന വിസ്തീര്‍ണവും വില്ലേജ് അധികൃതര്‍ രേഖപ്പെടുത്തുന്ന വിസ്തീര്‍ണ്ണവും വലിയ വ്യത്യാസമുണ്ടാകുന്നു. ഇത് സങ്കേതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പ്രമേയം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡണ്ട് പി. സുബീഷ് നാഥ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് താലൂക്ക് പ്രസിഡണ്ട് കെ. സുരേന്ദ്ര കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഉദയ കുമാര്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. ദിവാകരന്‍, മുജീബ് റഹിമാന്‍, എം.വി അനില്‍ കുമാര്‍, മുഹമ്മദ് ശിഹാബ് , സന്തോഷ്, മജീദ് പ്രസംഗിച്ചു. അഷ്ഫാഖ് തുരുത്തി സ്വാഗതവും സജീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സന്തോഷ് (പ്രസി), മിഹിന്‍ദാദ് (വൈസ് പ്രസി), സജീഷ് (സെക്ര), മജീദ് (ജോ. സെക്ര), അബ്ദുല്‍ റഹിമാന്‍ ജാസര്‍ (ട്രഷ).
Post a Comment
0 Comments