കാസര്‍കോട് (www.evisionnews.co): അല്‍റാസി മെഡിക്കല്‍ സയന്‍സ് ഫ്രഷേര്‍സ് മീറ്റ് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. കോളജ് മാഗസിന്‍ ബ്ലോഗ് അഡ്വ. ഷിബിന ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ സര്‍ഗപ്രതിഭ ഖലീല്‍ ഹുദവി പള്ളം, കോളജ് ബ്ലോഗ് ഡിസൈന്‍ ചെയ്ത നവാസ് കുഞ്ചാര്‍ എന്നിവരെ ആദരിച്ചു. അനീസ് ബെദിര അധ്യക്ഷത വഹിച്ചു. അക്കാദമിക്കല്‍ ഹെഡ് റുക്സാന ആശംസ പ്രസംഗം നടത്തി. അല്‍റാസി എം.ഡി റഫീഖ് വിദ്യാനഗര്‍ സ്വാഗതവും യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിഷത്ത് നഷ്വാന നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു.
Post a Comment
0 Comments