Type Here to Get Search Results !

Bottom Ad

പരപ്പ ഹയാത്തുല്‍ ഇസ്ലാം വിദ്യാര്‍ത്ഥി മാഗസിന്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് (www.evisionnews.in): പരപ്പ ഹയാത്തുല്‍ ഇസ്്‌ലാം സെക്കണ്ടറി മദ്രസ വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ സ്വാതന്ത്ര്യദിന കയ്യെഴുത്ത് സ്‌പെഷ്യല്‍ പതിപ്പ് മാഗസിന്‍ ജമാഅത്ത് ട്രഷറര്‍ പി. ഹനീഫ് പി.ടി.എ പ്രസിഡണ്ട് അബ്ദുല്‍ നാസറിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങ് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. ബാലകൃഷ്ണന്‍ ഉദ്്ഘാടനം ചെയ്തു. കെ.കെ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ ആയിശത്ത് നേഹ മാഗസിന്‍ പരിചയപ്പെടുത്തി. സി.എച്ച് അബൂബക്കര്‍, ഖലീല്‍ ഹസനി, കെ.പി സുഹൈല്‍, ഇബ്രാഹിം മൗലവി, അബ്ദുല്‍ കരീം മൗലവി, സഈദ് മൗലവി, ഷാനവാസ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad