Type Here to Get Search Results !

Bottom Ad

മുംബൈയില്‍ മൂന്ന് നിലകെട്ടിടം തകർന്നുവീണു:എട്ടുപേർ മരിച്ചു,നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

മുംബൈ:(www.evisionnews.co) മുംബൈ ദോംഗ്രി മേഖലയിലെ ക്രഫോർഡ് മാർക്കറ്റിൽ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് എട്ടുപേർ മരിച്ചു. 13പേരെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷപ്പെടുത്തി. 15 പേർ ഇപ്പോഴും തകർന്ന കെട്ടിടത്തിനുള്ളിൽ കുടങ്ങികിടക്കുകയാണ്. പക്മോഡിയ തെരുവിലുള്ള ജെജെ ജംക്‌ഷനിലെ ബൊഹാറി മഹലിനു സമീപമുള്ള ഹുസൈനി എന്ന പാർപ്പിട സമുച്ചയമാണ് തകർന്നുവീണത്. 

നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്), അഗ്നിശമനസേന എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നുണ്ട്. ചൊവ്വാഴ്ച മുതൽ മുംബൈയിൽ ജനജീവിതം താറുമാറാക്കി കനത്ത മഴ പെയ്യുകയാണ്. ചൊവ്വാഴ്ച മാത്രം 300 എംഎം മഴയാണ് നഗരത്തിൽ ലഭിച്ചത്. മഴക്കാലത്തിനു മുൻപെടുത്ത സർവേയിൽ 791 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്നു കണ്ടെത്തിയിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad