തിരുവനന്തപുരം (www.evisionnews.co): കേരള പത്രപ്രവര്‍ത്തകരുടെ അംഗീകൃത യൂണിയനായ കേരള വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) പ്രസിഡണ്ടായി ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂറിനെ (മാധ്യമം) 345 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കമാല്‍ വിജയിച്ചത്. കമാലിന് 1330 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അബ്ദുല്‍ ഗഫൂറിന് 987 വോട്ട് ലഭിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി തുടര്‍ച്ചയായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സെക്രട്ടറി സ്ഥാനത്തേക്ക് സി. നാരായണന്‍ വിജയിച്ചു. ഈ മാസം 22-നായിരുന്നു കെ.യു.ഡബ്ല്യു.ജെയുടെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ്.
Post a Comment
0 Comments