കാഞ്ഞങ്ങാട് (www.evisionnews.co): ഗതാഗതം മുടക്കി സമരം നടത്തിയതിന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ മുന്നൂറ് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി വേലായുധന്‍ കൊടവലം എന്നിവരടക്കം മുന്നൂറു പേര്‍ക്കെതിരെയാണ് കേസ്.
മാവുങ്കാലിലും കോട്ടപ്പാറയിലും പോലീസ് നടത്തിയ അക്രമത്തിനെതിരെയാണ് തിങ്കളാഴ്ച രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സ്ത്രീകളടക്കം നിരവധി പേര്‍ മാര്‍ച്ചില്‍ അണിനിരന്നിരുന്നു.
Post a Comment
0 Comments